ഹൃദയാഘാതം മലയാളി വിദ്യാർത്ഥി ദുബായിൽ മരിച്ചു.

Oct 23, 2025 - 05:53
 0
ഹൃദയാഘാതം മലയാളി വിദ്യാർത്ഥി ദുബായിൽ മരിച്ചു.

ദുബായ്: ഹൃദയാഘാതം മലയാളി വിദ്യാർത്ഥി ദുബായിൽ മരിച്ചു. ആലപ്പുഴ മാവേലിക്കര സ്വദേശി വൈഷ്ണവ് കുമാറാ(18) ണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി ദുബായിലെ ഇന്റർനാഷണൽ അക്കാദമി സിറ്റിയിൽ ദീപാവലി ആഘോഷങ്ങൾക്കിടെ കുഴഞ്ഞു വീഴുകയായിരുന്ന വൈഷ്ണവിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബി.ബി.എ മാർക്കറ്റിംഗ് ഒന്നാം വർഷ വിദ്യാർത്ഥിയായിരുന്നു വൈഷ്ണവ്. 2024ലെ സിബിഎസ്ഇ പ്ലസ് ടു പരീക്ഷയിൽ 97.4 ശതമാനം മാർക്ക് നേടിയ വൈഷ്ണവിന് ഗോൾഡൻ വിസ ലഭിച്ചിരുന്നു. വി.ജി. കൃഷ്ണകുമാർ, വിധു കൃഷ്ണകുമാർ ദമ്പതികളുട മകനാണ്. സഹോദരി വൃഷ്ടി കൃഷ്ണകുമാർ. നിയമ നടപടികൾ പൂർത്തീകരിച്ച ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.

What's Your Reaction?

like

dislike

love

funny

angry

sad

wow