ഹോട്ടലിൽ നഗ്നദൃശ്യങ്ങൾ രഹസ്യമായി പകർത്തി പണം തട്ടാൻ ശ്രമം; 69-കാരനെതിരെ കേസ്
നീലേശ്വരം: ഹോട്ടൽ മുറിയിൽ കുളിക്കുന്നതിനിടെ പള്ളിക്കര സ്വദേശിയുടെ നഗ്നദൃശ്യങ്ങൾ രഹസ്യമായി മൊബൈൽ ഫോണിൽ പകർത്തി, പിന്നീട് അവ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചെന്ന പരാതിയിൽ ഒരാൾക്കെതിരെ നീലേശ്വരം പോലീസ് കേസെടുത്തു.
പള്ളിക്കര തയ്യിൽ വീട്ടിൽ ബാലകൃഷ്ണൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കണ്ണൂർ ആലക്കോട് സ്വദേശി കെ.കെ. നാരായണൻ (69)ക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്.
ഒമ്പത് മാസം മുമ്പ് എറണാകുളത്തെ ഒരു ഹോട്ടലിൽ താമസിക്കുന്നതിനിടെ ബാലകൃഷ്ണൻ കുളിച്ചുകൊണ്ടിരിക്കെ പ്രതി രഹസ്യമായി മൊബൈൽ ഫോണിൽ നഗ്നദൃശ്യങ്ങൾ പകർത്തിയെന്നാണ് പരാതിയിൽ പറയുന്നത്. തുടർന്ന്, ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി രണ്ട് ലക്ഷം രൂപ ആവശ്യപ്പെട്ടതായും പരാതിയിൽ ആരോപിക്കുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പോലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
What's Your Reaction?