ഹോട്ടലുടമയുടെ കൊലപാതകം; രണ്ട് പേർ അറസ്റ്റിൽ.

Jul 8, 2025 - 22:39
 0
ഹോട്ടലുടമയുടെ കൊലപാതകം; രണ്ട് പേർ അറസ്റ്റിൽ.

തിരുവനന്തപുരം: തലസ്ഥാന നഗരത്തിൽ നടന്ന ഹോട്ടൽ ഉടമയുടെ കൊലപാതകത്തിൽ രണ്ടുപേർ അറസ്റ്റിൽ. ഇടപ്പഴിഞ്ഞി കേരള കഫെ ഹോട്ടൽ ഉടമ ജസ്റ്റിൻ രാജിനെ കൊലപ്പെടുത്തിയ ഹോട്ടലിലെ ജീവനക്കാരാണ് അറസ്റ്റിലായത്. തിരുവനന്തപുരം അടിമലത്തുറയിൽ നിന്നാണ് പ്രതികളായ വിഴിഞ്ഞം സ്വദേശിയും, നേപ്പാൾ സ്വദേശിയും അറസ്റ്റിൽ ആയത്. പ്രതികളെ പിടികൂടുന്നതിതിനിടയിൽ ചെയ്തു 4 പോലീസുകാർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇടപഴഞ്ഞിയിലെ വീട്ടിലാണ് മരിച്ച നിലയിൽ ജസ്റ്റിൻ രാജിനെ കണ്ടെത്തിയത്. സംഭവത്തിനുശേഷം രണ്ട് ഹോട്ടൽ തൊഴിലാളികൾ ഒളിവിൽ പോയിരുന്നു. ഇവരെയാണ് പിടികൂടിയത്. ദിവസവും രാവിലെ അഞ്ചിന് ഹോട്ടൽ തുറക്കുന്നതാണ് ജസ്റ്റിൻ രാജിന്റെ പതിവ് രീതി. ആകെ 8 ജീവനക്കാരാണ് ഹോട്ടലിൽ ഉള്ളത്. ഇതിൽ രണ്ടുപേർ എത്താത്തതിനെ തുടർന്ന് മാനേജരുടെ ഇരുചക്ര വാഹനത്തിൽ ജസ്റ്റിൻ രാജ് ഇടപ്പഴഞ്ഞിയിലെ താമസസ്ഥലത്തേക്ക് പോയിരുന്നു. പിന്നീട് ഉച്ചയായിട്ടും ഇദ്ദേഹത്തെ കാണാതായതോടെ മറ്റു ജീവനക്കാർ വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് മൂടിയിട്ട നിലയിൽ ജസ്റ്റിൻ രാജിന്റെ മൃതദേഹം കണ്ടത്. സിപിഎം നേതാവും മുൻ എംഎൽഎയും ആയിരുന്ന എം സത്യനേഷന്റെ മരുമകനാണ് ജസ്റ്റിൻ രാജ്.

What's Your Reaction?

like

dislike

love

funny

angry

sad

wow