1200-ൽ 1199 മാർക്ക്; കെ വരലക്ഷ്മിയെ എ കെ എസ് ടി യു അനുമോദിച്ചു
കാഞ്ഞങ്ങാട്: ഹയർ സെക്കണ്ടറി പരീക്ഷയിൽ 1200-ൽ 1199 മാർക്ക് വാങ്ങി ഉന്നത വിജയം കരസ്ഥമാക്കിയ ഹോസ്ദുർഗ് ഗവർമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ കോമേഴ്സ് വിദ്യാർത്ഥിനി പുല്ലൂർ കേദാരത്തിലെ കെ വരലക്ഷ്മിയെ എ കെ എസ് ടി യു നേതാക്കൾ വീട്ടിലെത്തി അനുമോദിച്ചു. നേതാക്കളായ സുനിൽകുമാർ കരിച്ചേരി, ടി എ അജയകുമാർ, ഒ പ്രതീഷ് എന്നിവർ ഉപഹാരം കൈമാറി. എ കെ എസ് ടി യു അംഗം സംഗീതാ അധ്യാപകൻ ടി പി സോമശേഖരന്റെയും, കെ സിന്ധുവിന്റെയും മകളാണ് വരലക്ഷ്മി.
What's Your Reaction?