172 ലിറ്റർ വിദേശ മദ്യവുമായി ഓട്ടോ ഡ്രൈവർ പിടിയിൽ

Feb 11, 2026 - 08:40
 0
172 ലിറ്റർ വിദേശ മദ്യവുമായി ഓട്ടോ ഡ്രൈവർ പിടിയിൽ

കാസർകോട്: ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്ന 172.8 ലിറ്റർ വിദേശമദ്യം കാസർകോട് എക്സൈസ് എൻഫോഴ്സ്മെന്റ് ആന്റ് നാർകോട്ടിക് സ്പെഷ്യൽ സ്ക്വാഡ് പിടിച്ചു. ആദൂർ മോയന്തംപാറയിൽ വാഹന പരിശോധനയ്ക്കിടയിലാണ് മദ്യവും അതു കടത്തുകയായിരുന്ന ഓട്ടോയും ഡ്രൈവറെയും പിടികൂടിയത്. നായികാപ്പ് സ്വദേശി ധനഞ്ജയ പൂജാരി(35) യാണ് പിടിയിലായതെന്ന് പ്രവന്റീവ് ഓഫീസർ കെ വി രഞ്ജിത് അറിയിച്ചു. തുടർനടപടിക്കായി പ്രതിയെയും മദ്യവും ഓട്ടോയും രേഖകളും ബദിയടുക്ക എക്സൈസ് റേഞ്ചിന് കൈമാറി. മദ്യം പിടികൂടിയ സംഘത്തിൽ എക്സൈസ് ഓഫീസർമാരായ സോനു സെബാസ്റ്റ്യൻ, ശൈലേഷ് കുമാർ, സുധീർ പാറമ്മൽ, മഞ്ജുനാഥൻ, കബീർ, സാജൻ അപ്യാൽ, ക്രിസ്റ്റിൻ പി എ എന്നിവരും ഉണ്ടായിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow