3.407 കിലോ എംഡിഎംഎ കേസ്: ഒളിവിലായിരുന്ന ഒമ്പതാം പ്രതി അറസ്റ്റിൽ

Aug 1, 2026 - 08:27
 0
3.407 കിലോ എംഡിഎംഎ കേസ്: ഒളിവിലായിരുന്ന ഒമ്പതാം പ്രതി അറസ്റ്റിൽ

മഞ്ചേശ്വരം: 3.407 കിലോ മാരക മയക്കുമരുന്നായ എംഡിഎംഎയും 642 ഗ്രാം കഞ്ചാവും പിടികൂടിയ കേസിൽ ഒളിവിൽ കഴിയുകയായിരുന്ന ഒമ്പതാം പ്രതിയെ മഞ്ചേശ്വരം പോലീസ് അറസ്റ്റ് ചെയ്തു. കാസർകോട് തളങ്കര ബാങ്ക് ഹൗസിലെ മുഹമ്മദ് ലിസാൻ അലി (32)യാണ് അറസ്റ്റിലായത്.

എ.എസ്.പി. അശോക് അച്ച്യുതിന്റെ മേൽനോട്ടത്തിൽ മഞ്ചേശ്വരം പോലീസ് ഇൻസ്പെക്ടർ പി.കെ. ജിജീഷും സംഘവും ചേർന്നാണ് പ്രതിയെ കർണാടകയിലെ മടിക്കേരി കുശാൽനഗറിലെ ഒളിത്താവളത്തിൽ നിന്ന് പിടികൂടിയതെന്ന് പോലീസ് അറിയിച്ചു.

2024 സെപ്റ്റംബർ 20-ന് വൈകിട്ട് 3.45-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. രഹസ്യവിവരത്തെ തുടർന്ന് അന്നത്തെ മഞ്ചേശ്വരം ഇൻസ്പെക്ടർ പി.ജെ. ടോൾസന്റെ നേതൃത്വത്തിൽ ഉപ്പള പത്ത്വാടിയിലെ അസ്കർ അലി (28)യുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് 3.407 കിലോ എംഡിഎംഎയും 642 ഗ്രാം കഞ്ചാവും പിടികൂടിയത്.

വീട്ടിലേക്ക് രാത്രികാലങ്ങളിൽ ഉൾപ്പെടെ അജ്ഞാത വാഹനങ്ങളും ആളുകളും നിരന്തരം എത്തുന്നതായി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ദിവസങ്ങളോളം നിരീക്ഷണം നടത്തിയ ശേഷമാണ് പോലീസ് റെയ്ഡ് നടത്തിയത്. മയക്കുമരുന്ന് ഇടപാടിനായി പണം മുടക്കിയത് ഇപ്പോൾ അറസ്റ്റിലായ മുഹമ്മദ് ലിസാൻ അലിയാണെന്നാണ് അന്വേഷണത്തിൽ വ്യക്തമായതെന്ന് പോലീസ് അറിയിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow