40 മില്ല്യൺ ഡോളർ ചിലവിട്ട അറബ് സിനിമ 7 ഡോഗ്‌സ് റിലീസിന്നൊരുങ്ങുന്നു.

Apr 8, 2025 - 20:01
 0
40 മില്ല്യൺ ഡോളർ ചിലവിട്ട അറബ് സിനിമ 7 ഡോഗ്‌സ് റിലീസിന്നൊരുങ്ങുന്നു.

റിയാദ്: അറബ് സിനിമ ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റ് സിനിമയായ സെവൻ ഡോഗ്സ് എന്ന് പേരിട്ടിരിക്കുന്ന സൗദി ത്രില്ലർ സിനിമയുടെ ചിത്രീകരണം റിയാദിൽ പൂർത്തിയായി.

സൗദി തലസ്ഥാനമായ ബിഗ് ടൈം ഫണ്ടിന് കീഴിലുള്ള അൽ ഹസ്സൻ സ്റ്റുദ്ധിയോയിലാണ് 40 മില്ല്യൺ ഡോളർ ചിലവഴിച്ച് നിർമ്മിച്ച ഈ ചിത്രം പൂർണ്ണമായും ചിത്രീകരിച്ചത്. 175 സൗദി ക്രൂ അംഗങ്ങളും, സൗദി സുരക്ഷ സേനയിലെ ഉന്നതരുടെ പങ്കാളിത്തവും ഈ ചിത്രത്തിന്റെ ഭാഗമായി.

ഈജിപ്ഷ്യൻ സിനിമാ രംഗത്തെ അതികായകരായ കരീം അബ്ദുൾ അസീസ്, അഹമ്മദ്.എസ്, സൗദി അഭിനയ ഇതിഹാസം നാസ്സർ അൽ ഗസ്സബി എന്നിവർക്കൊപ്പം അന്താരാഷ്ട്ര പ്രശസ്തരായ അഭിനേതാക്കളും സെവൻ ഡോഗ്സിൽ അഭിനയിക്കുന്നു. തുർക്കി അൽ ഷെയ്ഖിന്റെ കഥയെ അടിസ്ഥാനമാക്കി മുഹമ്മദ് അൽ ദബ്ബയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആദിൽ എൽ അർബിയും, ബിലാൽ ഫല്ലയും ചേർന്നാണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രം സംവിധാനം ചെയ്യുന്നത്.

ഈ വർഷം അവസാനം തിയേറ്ററുകളിലേക്കെത്തുന്ന സെവൻ ഡോഗ്സ് സൗദി അറബ് ചലചിത്ര നിർമ്മാണത്തിന്ന് ഒരു നാഴികക്കല്ലായി മാറുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow