9 വയസ്സുകാരൻ മാതാവിന്റെ മുമ്പിൽ വെച്ച് കാറിടിച്ചു മരിച്ചു
കാസർകോട് : മാതാവിന്റെ കൺമുന്നിൽ വച്ച് 9 വയസ്സുള്ള മകൻ കാറിടിച്ചു മരിച്ചു. കൊല്ലങ്കാന ഏവിഞ്ചയിലെ സാദിഖ്-ഷംസീന ദമ്പതികളുടെ മകൻ ഷക്കീറാ(9)ണ് മരിച്ചത്. ശനിയാഴ്ച രാവിലെ 11 മണിയോടെ കൊല്ലങ്കാനയിലാണ് അപകടം. മാതാവ് ഷംസീനയ്ക്കൊപ്പം കാസർകോട് ഭാഗത്തേക്ക് പോകാൻ എത്തിയതായിരുന്നു ഷക്കീർ. ഇതിനിടയിലാണ് കാർ ഇടിച്ചത്. അപകടത്തിന് ഇടയാക്കിയ കാറിൽ തന്നെ കാസർകോട്ടെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബദിയടുക്ക പോലീസ് കേസെടുത്തു. കിളി ങ്കാറിലുള്ള എം സി ആർ സി സ്കൂളിലെ വിദ്യാർഥിയാണ്. ഷക്കീർ. ഷാമിൽ, ഷാഹിർ സഹോദരങ്ങളാണ്.
What's Your Reaction?