‘സ്നേഹപൂർവ്വം സ്നേഹവീട്ടിലേക്ക്’
അമ്പലത്തറ: ലോക മാനസികാരോഗ്യ ദിനത്തോടനുബന്ധിച്ച് കാഞ്ഞങ്ങാട് നെഹ്‌റു ആർട്സ് ആൻഡ് സയൻസ് കോളേജിലെ എൻ.എസ്.എസ് യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ അമ്പലത്തറ സ്നേഹവീട്ടിലേക്ക് സന്ദർശനം സംഘടിപ്പിച്ചു. ‘സ്നേഹപൂർവ്വം സ്നേഹവീട്ടിലേക്ക്’ എന്ന പേരിൽ സംഘടിപ്പിച്ച പരിപാടിയിലൂടെ സ്നേഹത്തിന്റെയും കരുതലിന്റെയും സന്ദേശം സമൂഹത്തിന് പകർന്നുനൽകി.
മുനീസ അമ്പലത്തറ, രതീഷ് അമ്പലത്തറ എന്നിവർ പരിപാടിയിൽ പങ്കെടുത്ത് ആശംസകൾ നേർന്നു. ജീവിതത്തിലെ വിവിധ പ്രതിസന്ധികളെയും പരിമിതികളെയും പുഞ്ചിരിയോടെ നേരിടുന്ന സ്നേഹവീട്ടിലെ അന്തേവാസികൾക്കൊപ്പം എൻ.എസ്.എസ് വളണ്ടിയർമാർ ഏറെ സമയം ചെലവഴിച്ചു.
വളണ്ടിയർമാരും സ്നേഹവീട്ടിലെ അന്തേവാസികളും ചേർന്ന് വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. സന്തോഷങ്ങൾ പങ്കുവെച്ചും സൗഹൃദം പുതുക്കിയും നടത്തിയ സന്ദർശനം ഹൃദ്യമായ അനുഭവമായി. ചടങ്ങിൽ സ്നേഹവീട്ടിലേക്ക് ഭക്ഷ്യക്കിറ്റ് കൈമാറി.
എൻ.എസ്.എസ് വളണ്ടിയർ സെക്രട്ടറിമാരായ പവിത്ര പ്രദീപ് കെ., ഹരികൃഷ്ണൻ എം. എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
What's Your Reaction?