ട്രെയിനിൽ കടത്താൻ ശ്രമിച്ച 8,830 പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി; അസം സ്വദേശി അറസ്റ്റിൽ

Oct 27, 2026 - 07:21
 0
ട്രെയിനിൽ കടത്താൻ ശ്രമിച്ച 8,830 പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി; അസം സ്വദേശി അറസ്റ്റിൽ

കാസർകോട്: ട്രെയിനിൽ കടത്താൻ ശ്രമിച്ച 8,830 പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി അസം സ്വദേശി അറസ്റ്റിൽ. അസമിലെ സാംഗോറി സ്വദേശിയായ ബെന്യാമിൻ (24) ആണ് അറസ്റ്റിലായത്. 37,000 രൂപ വിലവരുന്ന പുകയില ഉൽപ്പന്നങ്ങളാണ് പോലീസ് പിടിച്ചെടുത്തത്.

തിങ്കളാഴ്ച ഉച്ചയോടെ കാസർകോട് റെയിൽവേ സ്റ്റേഷനിലെത്തിയ ചെന്നൈ മെയിലിൽ നടത്തിയ പരിശോധനയിലാണ് പുകയില കടത്ത് കണ്ടെത്തിയത്. ട്രെയിനിന്റെ പിൻഭാഗത്തെ ജനറൽ കോച്ചിലായിരുന്നു യുവാവ് യാത്ര ചെയ്തിരുന്നത്.

റെയിൽവേ പോലീസ് എസ്.ഐ. സനിൽകുമാർ, ആർ.പി.എഫ്. എസ്.ഐ. വിനോജ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. യുവാവിന്റെ കൈവശമുണ്ടായിരുന്ന വലിയ ബാഗിനെക്കുറിച്ച് സംശയം തോന്നിയ പോലീസ്, അതിനുള്ളിൽ എന്താണെന്ന് ചോദിച്ചെങ്കിലും വ്യക്തമായ മറുപടി ലഭിച്ചില്ല. തുടർന്ന് ബാഗ് തുറന്ന് പരിശോധിച്ചപ്പോഴാണ് നിരവധി പാക്കറ്റുകളിലായി സൂക്ഷിച്ചിരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങൾ കണ്ടെത്തിയത്.

തുടർന്ന് യുവാവിനെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിച്ചു. എസ്.ഐ. ഗംഗാധരൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ മനൂപ്, സിവിൽ പോലീസ് ഓഫീസർ സൗമ്യ എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow