കയ്യുള്ള കൊച്ചിയിൽ നബിദിനാഘോഷവും സ്വലാത്ത് വാർഷികവും

Aug 24, 2026 - 06:51
Aug 24, 2026 - 06:56
 0
കയ്യുള്ള കൊച്ചിയിൽ നബിദിനാഘോഷവും സ്വലാത്ത് വാർഷികവും

മടിക്കൈ: മടിക്കൈ കയ്യുള്ള കൊച്ചി "കഹ്ഫുൽ വറാ" നബിദിനാഘോഷവും സ്വലാത്ത് വാർഷികവും ആഗസ്റ്റ് 25, 26 തീയതികളിൽ കയ്യുള്ള കൊച്ചി ഹിദായത്ത് നഗറിൽ നടക്കും.

ആഗസ്റ്റ് 25ന് രാവിലെ 8ന് പതാക ഉയർത്തൽ. എ.സി. മുഹമ്മദ് കുഞ്ഞി ഹാജി (ചെയർമാൻ, മീലാദ് കമ്മിറ്റി). രാവിലെ 8.30ന് നബിദിന ഘോഷയാത്ര. തുടർന്ന് മൗലീദ് പാരായണവും അന്നദാനവും. വൈകുന്നേരം നാലു മണിക്ക് പൊതുസമ്മേളനം.

പ്രാർഥന: നൗഷാദ് സഖാഫി (മുഅല്ലിം, ബദർ ജുമാ മസ്ജിദ് കയ്യുള്ള കൊച്ചി). സ്വാഗതം: കുഞ്ഞഹമ്മദ് വി. (കൺവീനർ, മീലാദ് കമ്മിറ്റി). അധ്യക്ഷൻ: എ.സി. മുഹമ്മദ് കുഞ്ഞി ഹാജി (പ്രസി., ബദർ ജുമാ മസ്ജിദ്). ഉദ്ഘാടനം: ഹുസൈൻ ഖാദിമി (ഖത്തീബ്, ബദർ ജുമാ മസ്ജിദ്). ആശംസകൾ: എ.സി. അബ്ദുൾ സലാം (ഡെപ്യൂട്ടി തഹസിൽദാർ), അബ്ദുൾ റഹ്മാൻ മുണ്ടോട്ട് (കേരള പ്രവാസി സംഘം സംസ്ഥാന കമ്മിറ്റി). തുടർന്ന് മദ്രസ വിദ്യാർഥികളുടെ കലാപരിപാടികൾ. ശേഷം സമ്മാനദാനം. നന്ദി: മുനീർ അരീക്കര (മീലാദ് കമ്മിറ്റി മെമ്പർ).

ആഗസ്റ്റ് 26ന് രാത്രി ഏഴുമണിക്ക്, പ്രാർഥന: ഇസ്മായിൽ മൗലവി (മുഅല്ലിം, ബദർ ജുമാ മസ്ജിദ് കയ്യുള്ള കൊച്ചി). സ്വാഗതം: മജീദ് വി. (സെക്രട്ടറി, ബദർ ജുമാ മസ്ജിദ് കയ്യുള്ള കൊച്ചി). അധ്യക്ഷൻ: സി. അബ്ദുല്ല (മുൻപ്രസി., ബദർ ജുമാ മസ്ജിദ് കയ്യുള്ള കൊച്ചി). ആമുഖഭാഷണം: നൗഷാദ് സഖാഫി (മുഅല്ലിം, ബദർ ജുമാ മസ്ജിദ് കയ്യുള്ള കൊച്ചി). ആശംസാ പ്രസംഗം: ഷെരീഫ് എഞ്ചിനീയർ (സെക്രട്ടറി, കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത്), മുനീർ നിസാമി (ഇമാം, മുഹിയുദ്ധീൻ മസ്ജിദ് മുണ്ടോട്ട്). മുഖ്യപ്രഭാഷണം: ഹുസൈൻ ദാരിമി തിരൂർ (ഖത്തീബ്, കയ്യുള്ള കൊച്ചി). തുടർന്ന് സ്വലാത്ത് മജ്‌ലിസും കൂട്ടുപ്രാർഥനയും. നേതൃത്വം: സയ്യിദ് ജലാലുദ്ദീൻ അൽ ഹാദി തങ്ങൾ ആദൂർ. നന്ദി: ഹാഫിള് എ.സി.

What's Your Reaction?

like

dislike

love

funny

angry

sad

wow