തെയ്യപ്പെരുമയുടെ പിന്നാമ്പുറങ്ങളിലേക്ക്; നാട്ടുപാരമ്പര്യത്തിന്റെ കാവലാളുമായി സംവദിച്ച് വിദ്യാർത്ഥികൾ

Oct 13, 2026 - 19:57
 0
തെയ്യപ്പെരുമയുടെ പിന്നാമ്പുറങ്ങളിലേക്ക്; നാട്ടുപാരമ്പര്യത്തിന്റെ കാവലാളുമായി സംവദിച്ച് വിദ്യാർത്ഥികൾ

മടിക്കൈ: തെയ്യത്തിന്റെ ചരിത്രവും ഐതിഹ്യങ്ങളും ആചാരപ്പെരുമയും അടുത്തറിയുന്നതിനായി ജി.യു.പി.എസ്. പൂത്തക്കാൽ സ്കൂൾ സോഷ്യൽ സർവീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ പ്രശസ്ത തെയ്യം കലാകാരൻ ശ്രീഹരി കലയപ്പാടിയുമായി അഭിമുഖം സംഘടിപ്പിച്ചു. “തെയ്യപ്പെരുമയുടെ പിന്നാമ്പുറങ്ങളിലേക്ക്-നാട്ടുപാരമ്പര്യത്തിന്റെ കാവലാളിനൊപ്പം ഒരു അഭിമുഖം” എന്ന പേരിൽ സംഘടിപ്പിച്ച പരിപാടി വിദ്യാർത്ഥികൾക്ക് തെയ്യത്തിന്റെ സവിശേഷതകളും പാരമ്പര്യവഴികളും അടുത്തറിയാനുള്ള അവസരമായി.

ചടങ്ങിൽ വിദ്യാർത്ഥികളും അധ്യാപകരും പങ്കെടുത്തു. തെയ്യം കലാരംഗത്തെ സംഭാവനകൾക്ക് കലാകാരനെ സ്കൂളിന്റെ ആദരവും സ്നേഹവും അറിയിച്ചുകൊണ്ട് ആദരിച്ചു. അഭിമുഖത്തിനിടെ തെയ്യത്തിന്റെ ചരിത്രം, ഐതിഹ്യങ്ങൾ, അനുഷ്ഠാനരീതികൾ, നാട്ടുജീവിതവുമായുള്ള ബന്ധം എന്നിവയെക്കുറിച്ച് വിദ്യാർത്ഥികൾ വിവരങ്ങൾ ശേഖരിക്കുകയും അവ നോട്ട്ബുക്കുകളിൽ കുറിച്ചെടുക്കുകയും ചെയ്തു.

വടക്കൻ കേരളത്തിന്റെ സാംസ്കാരിക പൈതൃകത്തിന്റെ ഭാഗമായ തെയ്യത്തിന്റെ തനിമയും പെരുമയും പുതിയ തലമുറയിലേക്ക് പകർന്നുനൽകാൻ പരിപാടി സഹായകമായി. നാട്ടുപാരമ്പര്യത്തെ അടുത്തറിയാനും അതിന്റെ മൂല്യങ്ങൾ തിരിച്ചറിയാനും വിദ്യാർത്ഥികൾക്ക് അവസരമൊരുക്കിയ അഭിമുഖം അറിവും അനുഭവവും പകരുന്ന വേറിട്ടൊരു പഠനാനുഭവമായി.

What's Your Reaction?

like

dislike

love

funny

angry

sad

wow