സംസ്ഥാന തായ്‌ക്വോൺഡോ ചാമ്പ്യൻഷിപ്പിൽ വെള്ളിക്കോത്തെ സഹോദരങ്ങൾക്ക് തിളക്കമാർന്ന നേട്ടം
കാഞ്ഞങ്ങാട്: സംസ്ഥാന തായ്‌ക്വോൺഡോ ചാമ്പ്യൻഷിപ്പിൽ മെഡലുകൾ സ്വന്തമാക്കി വെള്ളിക്കോത്തെ സഹോദരങ്ങൾ. കാരക്കുഴിയിലെ ബിന്ദു–കുറ്റിക്കോൽ സതീശൻ ദമ്പതികളുടെ മക്കളായ എസ്. അനാമികയും എസ്. ഉത്രജുമാണ് മികച്ച പ്രകടനവുമായി ശ്രദ്ധേയരായത്.
അനാമിക സ്വർണമെഡൽ നേടിയപ്പോൾ സഹോദരൻ ഉത്രജ് വെങ്കലമെഡലും സ്വന്തമാക്കി. മഹാകവി പി. സ്മാരക വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയാണ് അനാമിക. ഉത്രജ് ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ്.
സംസ്ഥാന തലത്തിലെ നേട്ടത്തോടെ ഇരുവരും ദേശീയ മത്സരത്തിനുള്ള ഒരുക്കത്തിലാണ്. ഒക്ടോബർ 22 മുതൽ 26 വരെ ശ്രീനഗറിലാണ് ദേശീയ തായ്‌ക്വോൺഡോ മത്സരം നടക്കുന്നത്.
വെള്ളിക്കോത്ത് തായ്‌ക്വോൺഡോ അക്കാദമിയിൽ മധുവിന്റെ നേതൃത്വത്തിലാണ് ഇരുവരുടെയും പരിശീലനം.
What's Your Reaction?