മരമില്ലിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Oct 21, 2026 - 06:34
 0
മരമില്ലിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കാഞ്ഞങ്ങാട്: മടിക്കൈ അമ്പലത്തുകര ആലയിലെ മരമില്ലിൽ 20 വയസ്സുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഒഡീഷ സ്വദേശി രൂപേഷ് പ്രധാൻ ആണ് മരിച്ചത്.

ഇന്നലെ രാത്രി ഏഴുമണിയോടെയാണ് സംഭവം. മരമില്ലിലെ തൊഴിലാളിയായ രൂപേഷിനെ മില്ലിനകത്തെ ക്രോസ് ബാറിൽ തുണിയിൽ കെട്ടിത്തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സംഭവത്തിൽ ഹോസ്ദുർഗ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow