അമ്പലത്തറ കേശവ്ജി സ്മാരക പൊതുജന വായനശാല; പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു

Jun 9, 2026 - 11:15
 0
അമ്പലത്തറ കേശവ്ജി സ്മാരക പൊതുജന വായനശാല; പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു

അമ്പലത്തറ: കേശവ്ജി സ്മാരക പൊതുജന വായനശാലയില്‍ പരിസ്ഥിതി ദിനാചരണവും, കാര്‍ഷികസെമിനാറും, ഫലവൃക്ഷത്തൈകളുടെ വിതരണവും സംഘടിപ്പിച്ചു. കിസാന്‍ സര്‍വ്വീസ് സൊസൈറ്റി ബേളൂര്‍ യൂനിറ്റിന്റെ ആഭിമുഖ്യത്തില്‍ നടന്ന കാര്‍ഷിക സെമിനാര്‍ പുല്ലൂര്‍-പെരിയ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഡോ. സി കെ സബിത നെല്ലിമരത്തൈ വിതരണം ചെയ്ത് ഉദ്ഘാടനം ചെയ്തു.

കെ എസ്എസ് യൂനിറ്റ് പ്രസിഡന്റ് എം അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ സി കൃഷ്ണകുമാര്‍, ശ്രീജിത്ത് പറക്കളായി എന്നിവര്‍ ആശംസകൾ നേർന്നു. പ്രൊഫ. എം ഗോപാലന്‍, കെ കെ രാഘവന്‍ മാസ്റ്റര്‍ എന്നിവര്‍ വിഷയം അവതരിപ്പിച്ചു. അമ്പലത്തറ കുഞ്ഞികൃഷ്ണന്‍, പ്രകാശന്‍ കോട്ടപ്പാറ, ഷാജു തായന്നൂര്‍, രാജന്‍ ചെറുവലം, വര്‍ഗ്ഗീസ് മൂന്നാംമൈല്‍ എന്നിവര്‍ സെമിനാറില്‍ പങ്കെടുത്ത് സംസാരിച്ചു. തോമസ് കാലിക്കടവ്, കെ രാമചന്ദ്രന്‍ മാസ്റ്റര്‍, ജയരാജ് പി വി, ഗോപി മുളവന്നൂര്‍, തമ്പാന്‍ പെരിയടത്ത്, ബി ശ്രീലക്ഷ്മി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

What's Your Reaction?

like

dislike

love

funny

angry

sad

wow