അമ്മയുടെ കൂടെ കിടന്നതിന് 12 വയസ്സുകാരനെ ക്രൂരമായി മർദ്ദിച്ച അമ്മയുടെ സുഹൃത്തും, അമ്മയും അറസ്റ്റിൽ.

Nov 15, 2025 - 09:50
 0
അമ്മയുടെ കൂടെ കിടന്നതിന് 12 വയസ്സുകാരനെ ക്രൂരമായി മർദ്ദിച്ച അമ്മയുടെ സുഹൃത്തും, അമ്മയും അറസ്റ്റിൽ.

കൊച്ചി: അമ്മയുടെ കൂടെ കിടന്നതിന് 12 വയസ്സുകാരനെ ക്രൂരമായി മർദ്ദിച്ച അമ്മയുടെ സുഹൃത്തും, അമ്മയും അറസ്റ്റിൽ. കുട്ടിയുടെ തല ചുവരിൽ ഇടിപ്പിക്കുകയും, ശരീരത്തിൽ മുറിപ്പാടുകൾ ഉണ്ടാക്കുകയും ചെയ്ത സംഭവത്തിൽ അമ്മ ഒന്നാം പ്രതിയും, അമ്മയുടെ സുഹൃത്ത് രണ്ടാം പ്രതിയുമാണ്. കുട്ടിയുടെ മാതാപിതാക്കൾ പിരിഞ്ഞു താമസിക്കുകയാണ്. അമ്മയും, കുട്ടിയും, ആണ് സുഹൃത്തും ഒരു വീട്ടിലാണ് കഴിയുന്നത്. അമ്മയ്ക്ക് ഒപ്പം കുട്ടി കിടന്നതാണ് ആൺ സുഹൃത്തിന്റെ പ്രകോപനത്തിന് കാരണം. കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം ഉണ്ടായത്. അമ്മയുടെ ആൺ സുഹൃത്ത് കുട്ടിയുടെ കൈപിടിച്ച് തിരിക്കുകയും, തല ഭിത്തിയിൽ ഇടിപ്പിക്കുകയും ചെയ്തു. തുടർന്ന് കുട്ടിയുടെ തലയ്ക്ക് പരിക്കേറ്റു. അടുത്ത മുറിയിലേക്ക് പോയ കുട്ടിയെ വീണ്ടും ഇയാൾ ഉപദ്രവിക്കാൻ ശ്രമിച്ചു. അമ്മ ഇത് തടഞ്ഞില്ല. അമ്മ കുട്ടിയുടെ നെഞ്ചിൽ നഖം കൊണ്ട് മുറിവേൽപ്പിച്ചതായും എഫ്ഐആറിൽ പറയുന്നു. കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച സമയത്ത് ആശുപത്രി അധികൃതരാണ് വിവരം പോലീസിനെ അറിയിച്ചത്.

What's Your Reaction?

like

dislike

love

funny

angry

sad

wow