അമ്മായിയമ്മയെ സിറാമിക് കപ്പുകൊണ്ട് എറിഞ്ഞു പരിക്കേൽപ്പിച്ച മരുമകൾക്കെതിരെ കേസ്

Jan 13, 2026 - 13:50
Jan 13, 2026 - 13:53
 0

നീലേശ്വരം: ഭർത്താവിൻ്റെ മാതാവിനെ സെറാമിക് കപ്പ് കൊണ്ട് എറിഞ്ഞ് പരിക്കേൽപ്പിച്ച മരുമകൾക്കെതിരെ നീലേശ്വരം പോലീസ് കേസെടുത്തു. മടിക്കൈ ബങ്കളം സ്വദേശിനിയായ 60 കാരിയുടെ പരാതിയിലാണ് മകൻ്റെ ഭാര്യയ്ക്കെതിരെ പോലീസ് കേസെടുത്തത്. ഇന്ന് രാവിലെ വീട്ടിൽ വച്ചാണ് സംഭവം. ഭക്ഷണം പാർസൽ വാങ്ങി കഴിക്കുന്നത് ചോദ്യം ചെയ്തതിലുള്ള വിരോധമാണ് എറിഞ്ഞു പരിക്കേൽപ്പിക്കാൻ കാരണമെന്ന അമ്മായിയമ്മയുടെ പരാതിയിൽ 39 കാരിയായ മരുമകൾക്കെതിരെ കേസെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow