കാഞ്ഞങ്ങാട് നഗരത്തിൽ ബൈക്കിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു

May 17, 2026 - 22:40
 0
കാഞ്ഞങ്ങാട് നഗരത്തിൽ ബൈക്കിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരത്തിൽ ബൈക്കിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു. വയനാട് സ്വദേശി പൗലോസാ (65)ണ് മരിച്ചത്. രാത്രി പതിനൊന്നു മണിയോടെ കാഞ്ഞങ്ങാട് ട്രാഫിക് സർക്കിളിനടുത്തുള്ള റെയിൽവേ പാലത്തിന്ന് സമീപത്താണ് അപകടം. നടന്നു പോകുകയായിരുന്ന പൗലോസിനെ മോട്ടോർ ബൈക്ക് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

What's Your Reaction?

like

dislike

love

funny

angry

sad

wow