കാസർകോട് ദേശീയപാതയിൽ ഗതാഗത നിയന്ത്രണം ഇന്ന് മുതൽ

Apr 11, 2026 - 08:00
 0
കാസർകോട് ദേശീയപാതയിൽ ഗതാഗത നിയന്ത്രണം ഇന്ന് മുതൽ

കാസർകോട്: നാഷണൽഹൈവേ 66-ൽ നടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലയിൽ ഇന്നു മുതൽ രണ്ടാഴ്ചത്തേക്ക് ഗതാഗതനിയന്ത്രണം ഏർപ്പെടുത്തി. തെക്കിൽ, ബേവിഞ്ച ഭാഗങ്ങളിൽ റോഡിൽ കുഴിയെടുത്തുള്ള നിർമ്മാണപ്രവർത്തനങ്ങൾ നടക്കുന്നതിനാലാണ് ശനിയാഴ്ച രാവിലെ 8 മണി മുതൽ ഈ വഴിയുള്ള ഗതാഗതം പൂർണ്ണമായുംനിരോധിച്ചത്. പുതിയ ട്രാഫിക് ക്രമീകരണങ്ങൾ ഇപ്രകാരമാണ്:

കണ്ണൂർ ഭാഗത്ത് നിന്ന് കാസർകോട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ കാഞ്ഞങ്ങാട് സൗത്തിൽ നിന്നും കെ എസ് ടി പി റോഡ് വഴിയും, പെരിയ പൊയനാച്ചി ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ ചട്ടഞ്ചാൽ മേൽപ്പാലത്തിലേക്ക് പ്രവേശിക്കാതെ സർവീസ് റോഡ് വഴി പ്രവേശിച്ച് ചട്ടഞ്ചാൽ- പരവനടുക്കം-ദേളി റോഡ് വഴി കെ എസ് ടി പി റോഡിൽ പ്രവേശിച്ച് യാത്ര തുടരേണ്ടതാണ്.

മംഗലാപുരം ഭാഗത്ത് നിന്ന് കണ്ണൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ കാസർകോട് അടുക്കത്ത് ബയൽ സമീപത്തുനിന്നും സർവീസ് റോഡിൽ പ്രവേശിച്ച് പഴയ പ്രസ് ക്ലബ് ജംഗ്ഷനിൽ നിന്ന് കെ എസ് ടി പി റോഡ് വഴി കണ്ണൂർ ഭാഗത്തേക്ക് പോകേണ്ടതാണ്. പൊതുജനങ്ങൾ ഈ ട്രാഫിക്ക് ക്രമീകരണങ്ങളുമായിസഹകരിക്കണമെന്ന് കാസർകോട് പോലീസ് അറിയിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow