കുമ്പളയിൽ കർണാടക മദ്യവുമായി യുവാവ് പിടിയിൽ
കുമ്പള: കർണാടക നിർമിത വിദേശമദ്യവുമായി യുവാവിനെ കുമ്പള എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. കടമ്പാർ അംഗഡിപദവ് സ്വദേശിയായ ബി.എം. അനിൽകുമാറിനെയാണ് കുമ്പള റേഞ്ച് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ എ.ബി. അബ്ദുള്ളയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
ഇന്ന് രാവിലെ 6.30ഓടെ അംഗഡിപദവിൽ നടത്തിയ പരിശോധനയ്ക്കിടെയാണ് ഇയാൾ എക്സൈസിന്റെ പിടിയിലായത്. പ്രതിയിൽ നിന്ന് 1.35 ലിറ്റർ കർണാടക മദ്യം കണ്ടെടുത്തതായി എക്സൈസ് അധികൃതർ അറിയിച്ചു. അനിൽകുമാറിനെതിരെ കുമ്പള റേഞ്ചിൽ അഞ്ച് അബ്കാരി കേസുകൾ നിലവിലുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
സിവിൽ എക്സൈസ് ഓഫീസർമാരായ വി. ജിതിൻ, പി. പ്രജിത്ത്, കണ്ണൻകുഞ്ഞ്, ഡ്രൈവർ ക്രിസ്റ്റിൻ എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.
What's Your Reaction?