കേന്ദ്ര ബജറ്റ്; കേരളത്തിന്ന് നിരാശ.
മൂന്നാമത് നരേന്ദ്രമോദി സർക്കാരിൻ്റെ ആദ്യ സമ്പൂർണ ബജറ്റ് അവതരണം പുരോഗമിക്കുമ്പോൾ കേരളത്തെ പൂർണമായി തഴഞ്ഞ നിലയിലാണ്. വയനാടിന് സഹായമില്ല. ഒപ്പം വിഴിഞ്ഞതിനും ഒരു പരിഗണനയും ലഭിക്കാത്ത ബജറ്റിൽ മലയോര ജനതയ്ക്കും നിരാശയാണ് ഫലം. മോദി സർക്കാരിൻ്റെ വികസന നേട്ടങ്ങൾ ചൂണ്ടിക്കാട്ടി ധനമന്ത്രി നിർമ്മല സീതാരാമൻ പദ്ധതിയിൽ വലിയ പ്രതീക്ഷയോടെയാണ് കേരളം കണ്ടത്. വയനാട് പുനരധിവാസത്തിനും വിഴിഞ്ഞം തുറമുഖത്തിനും പ്രത്യേക പാക്കേജ് വേണമെന്നായിരുന്നു കേരളത്തിൻ്റെ ആവശ്യം. 24,000 കോടി രൂപയുടെ കേരളം ആവശ്യപ്പെട്ട പാക്കേജ്, ശബരി റെയിൽപാത, കെ റെയിൽ തുടങ്ങിയ കേരളത്തിൻ്റെ ആവശ്യങ്ങളൊന്നും പരിഗണിച്ചിട്ടില്ല. വയനാട് ദുരിതാശ്വാസത്തിനായി 2000 കോടിയുടെ വന്യജീവി പ്രശ്‌നം പരിഹരിക്കാൻ 1000 കോടിയുടെ പാക്കേജും രാജ്യത്തെ ഏറ്റവും പ്രധാന തുറമുഖമായി മാറുന്ന വിഴിഞ്ഞത്തിനായി 5,000 കോടിയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ടിരുന്നു.
What's Your Reaction?