ഗുണ്ടൽപേട്ടിൽ കാറും ടിപ്പർ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് മലയാളികൾ മരിച്ചു

Apr 14, 2026 - 21:39
 0
ഗുണ്ടൽപേട്ടിൽ കാറും ടിപ്പർ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് മലയാളികൾ മരിച്ചു

ഗുണ്ടൽപേട്ട്: കർണാടകയിലെ ചാമരാജ നഗറിൽ കാറും ടിപ്പർ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് മലയാളികൾ മരിച്ചു. ദേശീയപാത 766-ൽ ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. കോഴിക്കോട് ബേപ്പൂർ സ്വദേശികളായ ആയിഷ(41), നോഹ (19), മുഹമ്മദ് അസീർ (37) എന്നിവരാണ് മരിച്ചത്. ബംഗളൂരുവിൽ ജോലി ചെയ്തു വരികയായിരുന്ന മുഹമ്മദ് അസീർ നാട്ടിൽ നിന്ന് മൈസൂര്യയിലേക്ക് സഹോദരിയേയും കുട്ടികളെയും കൂട്ടി പോകുന്നതിനിടയിലാണ് അപകടം.

ഗുണ്ടൽപേട്ടിൽ നിന്ന് കേരളത്തിലേക്ക് വരികയായിരുന്ന ടിപ്പർ ലോറി ഇവർ സഞ്ചരിച്ച കാറിൽ ചെന്ന് ഇരിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ആയിഷ നൂരിയും, നോഹയും സംഭവ സ്ഥലത്ത് വച്ചുതന്നെ മരിച്ചു. മുഹമ്മദ് അസീറിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. 9 വയസ്സുകാരനായ നഹിയാനെ ഗുരുതര പരിക്കുകളോടെ മൈസൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി മോർച്ചറിയിലേക്ക് മാറ്റി.

What's Your Reaction?

like

dislike

love

funny

angry

sad

wow