നാട്ടിലേക്ക് മടങ്ങാനിരിക്കെ ദുരന്തം; കുവൈത്തിൽ രാജപുരം സ്വദേശി ഫ്ലാറ്റിൽ മരിച്ച നിലയിൽ

Jul 3, 2026 - 17:06
 0
നാട്ടിലേക്ക് മടങ്ങാനിരിക്കെ ദുരന്തം; കുവൈത്തിൽ രാജപുരം സ്വദേശി ഫ്ലാറ്റിൽ മരിച്ച നിലയിൽ

രാജപുരം: കുവൈത്തിലെ അബ്ബാസിയയിൽ രാജപുരം സ്വദേശിയായ യുവാവിനെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. രാജപുരം കൊട്ടോടി സ്വദേശിയായ അനന്തകൃഷ്ണൻ (29) ആണ് ജൂലൈ 2-ന് പുലർച്ചെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തപ്പെട്ടത്.

കഴിഞ്ഞ ഒരു വർഷമായി കുവൈത്തിലെ ഒരു വെജിറ്റബിൾ കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. നാളെ നാട്ടിലേക്ക് മടങ്ങാനിരിക്കെയായിരുന്നു അപ്രതീക്ഷിത മരണം സംഭവിച്ചത്. മരണകാരണം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

പിതാവ് കെ. ചന്ദ്രൻ, മാതാവ് എ. ഗംഗ, സഹോദരൻ അജയ് കൃഷ്ണൻ എന്നിവരാണ്. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ പുരോഗമിച്ചുവരികയാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow