പഞ്ചായത്തുതല ജാഗ്രത സമിതി യോഗവും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു

Jul 4, 2026 - 11:43
 0
പഞ്ചായത്തുതല ജാഗ്രത സമിതി യോഗവും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു

മടിക്കൈ: മടിക്കൈ ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ പഞ്ചായത്തുതല ജാഗ്രത സമിതി യോഗവും ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിന്റെ നേതൃത്വത്തിൽ കുട്ടികളുടെ സുരക്ഷയും അവകാശ സംരക്ഷണവും സംബന്ധിച്ച ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി പ്രകാശന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ ഐ.സി.ഡി.എസ്. സൂപ്പർവൈസർ സ്വാഗതം പറഞ്ഞു. തുടർന്ന് ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിലെ ചൈൽഡ് റെസ്ക്യൂ ഓഫീസർ ജീനു ബോധവൽക്കരണ ക്ലാസിന് നേതൃത്വം നൽകി.

കുട്ടികൾ നേരിടുന്ന വിവിധ തരത്തിലുള്ള വെല്ലുവിളികൾ, അവകാശ സംരക്ഷണം, ദുരുപയോഗങ്ങൾ തടയുന്നതിൽ ജാഗ്രത സമിതികളുടെയും അധ്യാപകരുടെയും ഉത്തരവാദിത്വം എന്നിവയെക്കുറിച്ച് ക്ലാസിൽ വിശദമായി അവതരിപ്പിച്ചു.

വിവിധ സ്കൂളുകളിലെ അധ്യാപകർ പരിപാടിയിൽ പങ്കെടുത്ത് കുട്ടികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ചർച്ചകളിൽ സജീവമായി പങ്കാളികളായി. ജനപ്രതിനിധികളും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow