പബ്ലിക് സർവന്റ്സ് സഹകരണ സംഘത്തിന്റെ നവീകരിച്ച ഓഫീസ് ഉദ്ഘാടനവും, പുരസ്ക്കാര വിതരണവും നടത്തി

Aug 8, 2026 - 06:06
 0
പബ്ലിക് സർവന്റ്സ് സഹകരണ സംഘത്തിന്റെ നവീകരിച്ച ഓഫീസ് ഉദ്ഘാടനവും, പുരസ്ക്കാര വിതരണവും നടത്തി

കാഞ്ഞങ്ങാട്: ഹോസ്ദുർഗ്–വെള്ളരിക്കുണ്ട് താലൂക്കുകളിലെ സർക്കാർ ജീവനക്കാർ, അധ്യാപകർ, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർ എന്നിവരുടെ കൂട്ടായ്മയിൽ 1964ൽ രൂപംകൊണ്ട ഹോസ്ദുർഗ് പബ്ലിക് സർവന്റ്സ് സഹകരണ സംഘത്തിന്റെ നവീകരിച്ച ഓഫീസ് ഉദ്ഘാടനം ചെയ്തു. ഇതോടനുബന്ധിച്ച് നവമുദ്ര പുരസ്കാര വിതരണവും നടന്നു.

കാഞ്ഞങ്ങാട് നഗരസഭാ ചെയർമാൻ വി. വി. രമേശൻ ഓഫീസ് ഉദ്ഘാടനം ചെയ്യുകയും പുരസ്കാരങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. ബാലഗോപാലൻ കാഞ്ഞങ്ങാട് നവമുദ്ര പുരസ്കാരവും സുനിമോൾ ബളാൽ, അനിൽ നീലാംബരി എന്നിവർ പ്രത്യേക ജൂറി പുരസ്കാരവും ഏറ്റുവാങ്ങി.

സംഘം പ്രസിഡന്റ് കെ. വി. രാജേഷ് അധ്യക്ഷത വഹിച്ചു. ജോയിന്റ് രജിസ്ട്രാർ എ. സുനിൽകുമാർ മുഖ്യാതിഥിയായി. അസിസ്റ്റന്റ് രജിസ്ട്രാർ എൻ. ആർ. ബിന്ദുമോൾ, വിവിധ യൂണിയൻ ഭാരവാഹികളായ കെ. വി. സുജാത, മധു കരിമ്പിൽ, എ. ജയേഷ്, വിപിൻ കുന്നുമ്മൽ എന്നിവർ സംസാരിച്ചു.

ജൂറി ചെയർമാൻ എം. ബിജു പുരസ്കാര ജേതാക്കളെ പരിചയപ്പെടുത്തി. ഭരണസമിതി അംഗം കെ. വി. ഭരതൻ സ്വാഗതവും സംഘം സെക്രട്ടറി എ. ടി. വി. ഗായത്രി നന്ദിയും പറഞ്ഞു.

സംഘത്തിന്റെ മുൻ പ്രസിഡന്റുമാർ, ഭരണസമിതി അംഗങ്ങൾ, വിവിധ സംഘടനാ പ്രവർത്തകർ, ജീവനക്കാർ, പൊതുജനങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow