പരാതി നൽകി ഒരു മണിക്കൂറിനുള്ളിൽ നഷ്ടപ്പെട്ട ബ്രേസ്‌ലെറ്റ് കണ്ടെത്തി നൽകി; നീലേശ്വരം ജനമൈത്രി പോലീസിന് അഭിനന്ദനം
നീലേശ്വരം: നഷ്ടപ്പെട്ട ഒന്നര പവന്റെ ബ്രേസ്‌ലെറ്റ് പരാതി നൽകിയതിന് പിന്നാലെ ഒരു മണിക്കൂറിനുള്ളിൽ കണ്ടെത്തി ഉടമയ്ക്ക് തിരികെ നൽകി നീലേശ്വരം ജനമൈത്രി പോലീസ് മാതൃകയായി. ഇന്നലെ വൈകുന്നേരം നാല് മണിയോടെ നീലേശ്വരം ബസ് സ്റ്റാൻഡിന് സമീപത്തെ ഒരു ബേക്കറിയിൽ സാധനം വാങ്ങുന്നതിനിടയിലാണ് അങ്കക്കളരിയിലെ സനലിന്റെ ഭാര്യ പിവി റോഷ്ണയുടെ ഒന്നര പവന്റെ ബ്രേസ്‌ലെറ്റ് നഷ്ടമായത്. പിന്നീട് ഏറെ തിരഞ്ഞിട്ടും കണ്ടെത്താനാകാതിരുന്നതോടെ ഇന്ന് രാവിലെ പോലീസിൽ പരാതി നൽകുകയായിരുന്നു. പരാതി ലഭിച്ച ഉടൻ തന്നെ സബ് ഇൻസ്പെക്ടർ കെ.വി. രതീശന്റെ നേതൃത്വത്തിൽ പി ആർ ഒ പ്രകാശൻ കെ വി, പോലീസ് ഉദ്യോഗസ്ഥരായ രാജീവൻ വടക്കെരത്ത്, ദിലീഷ് കുമാർ പള്ളിക്കൈ, ഇ ബിജു, വി വി അഭിലാഷ് എന്നിവർ ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് ഒരു മണിക്കൂറിനുള്ളിൽ ബ്രേസ്‌ലെറ്റ് കണ്ടെത്തിയത്. തുടർന്ന് സ്റ്റേഷനിൽ വച്ച് സാധനം ഉടമയ്ക്ക് കൈമാറി. പോലീസിന്റെ സമയോചിതമായ ഇടപെടലിനും കാര്യക്ഷമമായ അന്വേഷണത്തിനും നാട്ടുകാർ അഭിനന്ദനം അറിയിച്ചു.
What's Your Reaction?