പള്ളിക്കര ദേശീയപാതയിൽ കാറിടിച്ച് വയോധികൻ മരിച്ചു
നീലേശ്വരം: പള്ളിക്കര ദേശീയപാതയിൽ കാറിടിച്ച് വയോധികൻ മരിച്ചു. പള്ളിക്കരയിലെ പത്മനാഭൻ നായർ (78) ആണ് മരിച്ചത്. ഇന്ന് രാവിലെ പത്തോടെയാണ് അപകടം.
റോഡ് മുറിച്ചുകടക്കുന്നതിനിടെ പത്മനാഭൻ നായരെ കാർ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിലെ റിട്ട. ഉദ്യോഗസ്ഥനായിരുന്നു.
ഭാര്യ: എ. സി. രാജലക്ഷ്മി. മക്കൾ: വിവേക് (ഗൾഫ്), സുചിത്ര (അധ്യാപിക, ചിന്മയ വിദ്യാലയം, കണ്ണൂർ).
What's Your Reaction?