പി.വി. അൻവറിനുള്ള അധിക സുരക്ഷ ആഭ്യന്തര വകുപ്പ് പിൻവലിച്ചു.

Jan 16, 2025 - 23:29
 0
പി.വി. അൻവറിനുള്ള അധിക സുരക്ഷ ആഭ്യന്തര വകുപ്പ് പിൻവലിച്ചു.

മലപ്പുറം: എംഎൽഎ സ്ഥാനം രാജിവച്ച പി വി അൻവറിനുള്ള അധിക പോലീസ് സുരക്ഷ ആഭ്യന്തര വകുപ്പ് പിൻവലിച്ചു. എടവണ്ണ ഒതായിലെ അൻവറിന്റെ വീടിനു മുന്നിലെ പോലീസ് പിക്കറ്റ് പോസ്റ്റ് ഒഴിവാക്കി. ഡ്യൂട്ടിക്കുണ്ടായിരുന്ന ഒരു ഓഫീസർ അടക്കം നാലു പോലീസുകാരെയും, രണ്ട് അധികഗണ്മാൻ മാരെയും ആണ് പിൻവലിച്ചത്. നേരത്തെ അൻവറിന്റെ സുരക്ഷ ചുമതലയുണ്ടായിരുന്ന രണ്ട് ഗണ്മാന്മാർ തുടരും. ജീവനും, സ്വത്തിനും ഭീഷണിയുണ്ടെന്നും, കൂടുതൽ പോലീസ് സംരക്ഷണം വേണമെന്നും കാണിച്ച് പി വി അൻവർ നൽകിയ അപേക്ഷ പരിഗണിച്ച് മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെ ഉത്തരവ് പ്രകാരം കഴിഞ്ഞ സെപ്റ്റംബർ 29 മുതലാണ് അധിക സുരക്ഷ ഏർപ്പെടുത്തിയിരുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow