ഫിഫ അണ്ടർ 17 ലോകകപ്പ് ഖത്തർ; അർജന്റീനക്ക് വേണ്ടി ബൂട്ടണിയാൻ മലയാളി കുട്ടികൾ.

Nov 1, 2025 - 06:38
 0
ഫിഫ അണ്ടർ 17 ലോകകപ്പ് ഖത്തർ;  അർജന്റീനക്ക് വേണ്ടി ബൂട്ടണിയാൻ മലയാളി കുട്ടികൾ.

ദോഹ: ഫിഫ അണ്ടർ 17 ലോകകപ്പ് ഖത്തർ 2025 ഫാൻ സോൺ പ്രവർത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന യൂത്ത് ഫുട്ബോൾ ഇവന്റായ ടൂർണമെന്റിൽ അർജന്റീനക്ക് വേണ്ടി മലയാളി കുട്ടികൾ ബൂട്ടണിയും. ടൂർണമെന്റിൽ പങ്കെടുക്കാൻ ഖത്തറിലെ ജനപ്രിയ ഫുട്‌ബോൾ അക്കാദമിയായ ബ്ലാസ്റ്റേഴ്‌സ് അക്കാദമിക്ക് സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി & ലെഗസിയുടെ ഔദ്യോഗിക ക്ഷണം ലഭിച്ച പശ്ചാത്തലത്തിലാണ് മലയാളി കൗമാര താരങ്ങൾ ചരിത്രം രചിക്കാൻ ഒരുങ്ങുന്നത്. ലോകഫുട്ബോളിലെ ഐതിഹാസിക ടീമായ അർജന്റീനയെ പ്രതിനിധീകരിക്കാനാണ് കേരളത്തിന്റെ സ്വന്തം ബ്ലാസ്റ്റേഴ്‌സ് അക്കാദമിയുടെ ടീം തിരഞ്ഞെടുക്കപ്പെട്ടത് എന്നത് നേട്ടത്തിന് തിളക്കമേറ്റുന്നു. ടൂർണമെന്റ് 11നും,12 നുമിടയിൽ പ്രായമുള്ള കൗമാര താരങ്ങളെ ഉൾപ്പെടുത്തിയാണ് നടക്കുക. 2025 നവംബർ 3 മുതൽ നവംബർ 27 വരെ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കുന്നതിന് രജിസ്ട്രേഷനുകളും, ക്രമീകരണവും പൂർത്തിയായതോടെ ടൂർണമെന്റ് ആരംഭിക്കുന്നതിന് മുമ്പുള്ള അവസാന ഘട്ട തയ്യാറെടുപ്പുകളിലേക്ക് സംഘാടകർ പ്രവേശിച്ചു. അന്താരാഷ്ട്ര വേദിയിൽ തങ്ങളുടെ വിദ്യാർത്ഥികളുടെ കഴിവുകൾ, അഭിനിവേശം, കായികക്ഷമത എന്നിവ പ്രദർശിപ്പിക്കുന്നതിനുള്ള ഒരു അവിസ്മരണീയ അവസരമായിരിക്കും ഈ പരിപാടിയെന്ന് ബ്ലാസ്റ്റേഴ്‌സ് അധികൃതർ പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow