ബങ്കളത്ത് തമ്മിലടി; സ്ത്രീകൾ ഉൾപ്പെടെ ആറുപേർക്ക് പരിക്ക്

May 20, 2026 - 18:06
 0
ബങ്കളത്ത് തമ്മിലടി; സ്ത്രീകൾ ഉൾപ്പെടെ ആറുപേർക്ക് പരിക്ക്

മടിക്കൈ: മടിക്കൈ ബങ്കളത്ത് ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ സംഘട്ടനത്തിൽ സ്ത്രീകളും കുട്ടികളുമുൾപ്പെടെ ആറുപേർക്ക് പരിക്കേറ്റു. സംഭവത്തിൽ 9 പേർക്കെതിരെ പോലീസ് കേസെടുത്തു. ബങ്കളത്തെ അഞ്ചില്ലത്ത് അബ്ദുൽ അസീസിന്റെ മകൻ മുഹമ്മദ് അൻസാർ(20), സഹോദരിയുടെ മകൾ ഫാത്തിമ റിസ(18), എന്നിവർക്കും,ബങ്കളം മുബഷാർ മൻസിലിൽ എൻ പി മുനീറിന്റെ മകൻ എ മുബഷിർ (30),ഭാര്യ, മകൾ എന്നിവർക്കുമാണ് തമ്മിലടിയിൽ പരിക്കേറ്റത്.

സംഭവത്തിൽ മുഹമ്മദ് അൻസാറിനെയും ബന്ധുക്കളെയും ആക്രമിച്ചതിന് മുബഷിർ, അബ്ദുല്ല, അസീസ് എന്നിവർക്കെതിരെയും, മുബഷിറിനെയും, കുടുംബത്തെയും ആക്രമിച്ചു എന്ന പരാതിയിൽ മുഹമ്മദ് അൻസാർ, ഷിനു, നിദാൽ, ഷാനു, സാബിത്ത്, റഹീന, ഫാത്തിമ റിസ എന്നിവർക്കെതിരെയുമാണ് നീലേശ്വരം പോലീസ് കേസടുത്തത്.

What's Your Reaction?

like

dislike

love

funny

angry

sad

wow