ബേക്കൽ കവർച്ചക്കേസ്; 45 പവൻ സ്വർണം കവർന്ന മുഖ്യപ്രതി ഷൊർണൂരിൽ പിടിയിൽ

May 19, 2026 - 12:20
 0
ബേക്കൽ കവർച്ചക്കേസ്; 45 പവൻ സ്വർണം കവർന്ന മുഖ്യപ്രതി ഷൊർണൂരിൽ പിടിയിൽ

ബേക്കൽ: ബേക്കൽ പള്ളിക്കര പൂച്ചക്കാട്ടെ വീട്ടിൽ നിന്ന് 45 പവൻ സ്വർണവും അരലക്ഷം രൂപയും കവർന്ന കേസിലെ മുഖ്യപ്രതി ഷൊർണൂരിൽ പോലീസിന്റെ പിടിയിലായി. തമിഴ്നാട് മേട്ടുപ്പാളയം സ്വദേശിയായ രാജൻ എന്ന അണ്ണാച്ചി രാജൻ (35) ആണ് അറസ്റ്റിലായത്.

ഷൊർണൂർ മുതലിയാർ തെരുവിലെ ഒരു വീട്ടിൽ നിന്ന് 20 പവൻ സ്വർണം കവർന്ന കേസിന്റെ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് പ്രതി പോലീസിന്റെ വലയിലായത്. കവർച്ച ചെയ്ത സ്വർണം വിൽക്കാൻ ശ്രമിക്കുന്നതായി ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് പോലീസ് നിരീക്ഷണം ശക്തമാക്കുകയും കാത്തിരുന്ന് പ്രതിയെ പിടികൂടുകയുമായിരുന്നു എന്നാണ് വിവരം.

ഇതിനിടെ, ബേക്കൽ പൂച്ചക്കാട് അരയാൽതറയിലെ അബ്ദുൽ മജീദിന്റെ ഇരുനില വീട്ടിൽ നടന്ന കവർച്ചക്കേസിലും പ്രതിയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് പോലീസ്. മെയ് 8-നും 9-നും ഇടയിലുള്ള രാത്രിയിലാണ് വീട്ടിൽ നിന്ന് 45 പവൻ സ്വർണവും അരലക്ഷം രൂപയും മോഷണം പോയത്.

കേരളത്തിലും കർണാടകയിലുമായി മുപ്പതോളം മോഷണക്കേസുകളിൽ പ്രതിയായ അണ്ണാച്ചി രാജനെതിരെ നിരവധി സ്റ്റേഷനുകളിൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കാഞ്ഞങ്ങാട്, നീലേശ്വരം, പയ്യന്നൂർ, വടകര എന്നിവിടങ്ങളിലും ഇയാൾക്കെതിരെ കേസുകളുണ്ടെന്ന് പോലീസ് അറിയിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow