ഭാരത് ഭവൻ ഗ്രാമീണ-നാടക രചനാ പുരസ്കാരം; രാജ്‌മോഹൻ നീലേശ്വരത്തിന്ന്
നാടക രചനാ മികവിന് കേരള സാഹിത്യ അക്കാദമി, സംഗീത നാടക അക്കാദമി അവാർഡുകൾ, ഇടശ്ശേരി, ജി ശങ്കരപ്പിള്ള, അബുദാബി ശക്തി, ജോസഫ് മുണ്ടശ്ശേരി, എ പി കളയ്ക്കാട് പുരസ്കാരങ്ങൾ എന്നിവ നേടിയ മുതിർന്ന നാടക പ്രവർത്തകനാണ് രാജ്മോഹൻ നീലേശ്വരം.
നീലേശ്വരം: ഭാരത് ഭവൻ ഗ്രാമീണ, നാടകരചനാ പുരസ്കാരം രാജ്‌മോഹൻ നീലേശ്വരത്തിന്റെ "തീമാടൻ"എന്ന നാടകത്തിന്. കേരള സംഗീത നാടക അക്കാദമിയുടെ സാമ്പത്തിക സഹായത്തോടെ സംഘം പയ്യന്നൂർ അരങ്ങിലെത്തിച്ച ഈ നാടകത്തിന് ഭരത് പി ജെ ആന്റണി, പി എം താജ് അവാർഡുകളും ലഭിച്ചിട്ടുണ്ട്. മുഖം തന്നെ മുഖം മൂടിയാകുന്ന സത്യാനന്തര കാലത്ത് ജീവിതത്തെ മരണം കൊണ്ട് വിചാരണ ചെയ്യുന്ന നാടകമാണ് തീമാടൻ. ആർത്തിയും സ്വാർത്ഥതയും കപടതയും പെരും നുണകളും കൊണ്ട് ഒരു തുള്ളി മുതല എന്ന് വിശേഷിപ്പിക്കുന്ന പല്ലി ഭീമാകാരനായ നക്രമായി മാറുന്നതെങ്ങനെയെന്ന് അതിശക്തമായ ഭാഷയിൽ ഈ നാടകം അരങ്ങിലെത്തിക്കുന്നു. നാടക രചനാ മികവിന് കേരള സാഹിത്യ അക്കാദമി, സംഗീത നാടക അക്കാദമി അവാർഡുകൾ, ഇടശ്ശേരി, ജി ശങ്കരപ്പിള്ള, അബുദാബി ശക്തി, ജോസഫ് മുണ്ടശ്ശേരി, എ പി കളയ്ക്കാട് പുരസ്കാരങ്ങൾ എന്നിവ നേടിയ മുതിർന്ന നാടക പ്രവർത്തകനാണ് രാജ്മോഹൻ നീലേശ്വരം. ഇദ്ദേഹം എഴുതിയ മാടൻമോക്ഷം എന്ന നാടകം 2025 ലെ കേരള സംഗീത നാടക അക്കാദമി അമേച്വർ നാടകോത്സവത്തിൽ അവതരണം, നടൻ, സംവിധായകൻ എന്നീ അവാർഡുകൾ നേടിയിരുന്നു. ലോകനാടക ദിനമായ മാർച്ച് 27 ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും.
What's Your Reaction?