മുജീബ് അഹ്മദിനെ ആദരിച്ചു.
കാസർകോട്: ഓൾ ഇന്ത്യാ ഫെഡറേഷൻ ഓഫ് മാസ്റ്റർ പ്രിന്റേഴ്‌സ് ദേശീയ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട മുജീബ് അഹ്മദിനെ കവി ടി. ഉബൈദ് കലാ സാഹിത്യ പഠനകേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ ആദരിച്ചു. എൻഎ നെല്ലിക്കുന്ന് എംഎൽഎ ഉദ്ഘാടനം ചെയ്തു. മുജീബിൻ്റെ സ്ഥാനലബ്ദി അച്ചടി മേഖലയ്ക്ക് കൂടുതൽ ഉണർവ് നൽകുമെന്ന് എംഎൽഎ പറഞ്ഞു. പഠന കേന്ദ്രം ചെയർമാൻ യഹ്‌യ തളങ്കര അധ്യക്ഷനായി. വൈസ് പ്രസിഡന്റും, മുതിർന്ന മാധ്യമ പ്രവർത്തകനുമായ റഹ്മാൻ തായലങ്ങാടി മുജീബിനെ സദസിന് പരിചയപ്പെടുത്തി. യഹ്‌യ തളങ്കര ഉപഹാരം നൽകി അനുമോദിച്ചു. എൻ.എ നെല്ലിക്കുന്ന് എംഎൽഎ പൊന്നാടയണിയിച്ചു. പഠനകേന്ദ്രം ജനറൽ സെക്രട്ടറി ടിഎ ഷാഫി, ട്രഷറർ എ. അബ്ദുൽറഹ്മാൻ, വൈസ് പ്രസിഡന്റ് അഡ്വ: ബി.എഫ് അബ്ദുൽ റഹ്മാൻ, സെക്രട്ടറി പി എസ് ഹമീദ്, ജയറാം എം നീലേശ്വരം, കെ എസ് അൻവർ സാദത്ത്, കെ എം അബ്ബാസ്, എ കെ ശ്യാംപ്രസാദ്, കെ എം അബ്ദുൽ റഹ്മാൻ, അഷ്റഫലി ചേരങ്കൈ, അഡ്വ: വി എം മുനീർ, റഹീം ചൂരി, നിസാർ പെർവാഡ്, മൊയ്നുദ്ദീൻ, എരിയാൽ ഷരീഫ്, ഫാറൂഖ് കാസിമി, ഷിഫാനി മുജീബ് എന്നിവർ സംസാരിച്ചു.
What's Your Reaction?