ഹൃദയാഘാതം: വെള്ളിക്കോത്ത് ജി.എച്ച്.എസ്.എസ് ഓഫീസ് അസിസ്റ്റന്റ് ബിന്ദു അന്തരിച്ചു
കാഞ്ഞങ്ങാട്: വെള്ളിക്കോത്ത് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ഓഫീസ് അസിസ്റ്റന്റായ ബിന്ദു (45) ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു.
മാണിക്കോത്ത് സ്കൂളിനു സമീപം താമസിക്കുന്ന പരേതനായ ഉത്തേശിന്റെ ഭാര്യ ബിന്ദുവാണ് മരിച്ചത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് കാസർകോട്ടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ ഞായറാഴ്ച വൈകിട്ടോടെ മരണം സംഭവിച്ചു.
സംസ്കാരം തിങ്കളാഴ്ച നടക്കും. മക്കൾ: പാർവണേന്ദു, ദേവനന്ദൻ.
What's Your Reaction?