അജ്മാനിൽ ബേവിഞ്ച സ്വദേശിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി
കാസർകോട്: ബേവിഞ്ച കല്ലുവളപ്പിലെ ഇബ്രാഹിം ബരിയട്ട (62)യെ അജ്മാനിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. വ്യാഴാഴ്ച വൈകിട്ട് മൂന്നരയോടെയാണ് താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.
ഹൃദയാഘാതമാണ് മരണകാരണമെന്ന് സംശയിക്കുന്നു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.
20 വർഷത്തിലേറെയായി അജ്മാനിൽ ഒരു ഹോട്ടലിന്റെ നടത്തിപ്പുകാരനായിരുന്നു ഇബ്രാഹിം. കഴിഞ്ഞ വർഷം നാട്ടിൽ എത്തിയിരുന്നു. സന്ദർശക വിസയിൽ അജ്മാനിലുണ്ടായിരുന്ന ഭാര്യ ഹാജറ കഴിഞ്ഞ മാസമാണ് നാട്ടിലേക്ക് മടങ്ങിയത്.
What's Your Reaction?