അനുജന്റെ മരണാനന്തര ചടങ്ങിനിടെ കുഴഞ്ഞുവീണ് ജേഷ്ഠൻ മരിച്ചു
ചെറുവത്തൂർ: അനുജന്റെ മരണാനന്തര ചടങ്ങിനിടെ കുഴഞ്ഞുവീണ ജേഷ്ഠൻ മരിച്ചു. തൃക്കരിപ്പൂർ ആയിറ്റി നഗറിൽ താമസിക്കുന്ന എം. ലക്ഷ്മണൻ (68) ആണ് മരിച്ചത്.
അനുജൻ ഗോപാലന്റെ മരണത്തെ തുടർന്ന് പന്ത്രണ്ടാം ദിന ചടങ്ങുകൾക്കായി പാലക്കുന്ന് തൃക്കണ്ണാട് ക്ഷേത്രത്തിലെത്തിയതായിരുന്നു ലക്ഷ്മണനും ബന്ധുക്കളും. ക്ഷേത്രത്തിന് പുറത്ത് ചടങ്ങുകൾ നടക്കുന്നതിനിടെ അദ്ദേഹം തളർന്നു വീഴുകയായിരുന്നു. ഉടൻ പാലക്കുന്നിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഭാര്യ: പി. സരസ്വതി. മക്കൾ: പി. ലജിന, പരേതനായ ലതീഷ്. മരുമക്കൾ: ഇ. ഷാജി, ലയന. സഹോദരങ്ങൾ: എം. ദേവകി, പരേതരായ ശ്രീധരൻ, കാർത്യായനി, ഗോപാലൻ.
What's Your Reaction?