അബുദാബി അൽ വഹ്ദ മാളിൽ തീപിടിത്തം; ആളപായമില്ല.

Apr 27, 2025 - 16:40
 0
അബുദാബി അൽ വഹ്ദ മാളിൽ തീപിടിത്തം; ആളപായമില്ല.

അബുദാബി: അബുദാബിയിലെ അൽ വഹ്ദ മാളിൽ ഞായറാഴ്ച വൈകുന്നേരം ഉണ്ടായ തീപിടുത്തം അബുദാബി പോലീസിന്റെയും സിവിൽ ഡിഫൻസ് അതോറിറ്റിയുടെയും സംഘങ്ങൾ വിജയകരമായി നിയന്ത്രണവിധേയമാക്കി.

ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. തണുപ്പിക്കൽ, പുക നീക്കം ചെയ്യൽ പ്രവർത്തനങ്ങൾ പൂർത്തിയായതായും , തീപിടുത്തത്തിന്റെ കാരണം കണ്ടെത്താൻ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.

What's Your Reaction?

like

dislike

love

funny

angry

sad

wow