അമ്പലത്തറ സ്നേഹവീട്; യൂത്ത് ഗാതറിങ് നാളെ
അമ്പലത്തറ: സ്നേഹവീടിന്റെ പ്രവർത്തനങ്ങൾക്ക് കൂടുതൽ കരുത്തേകുന്നതിനായി യുവജനങ്ങളുടെ കൂട്ടായ്മ രൂപീകരിക്കുന്നതിന്റെ ഭാഗമായി സ്നേഹവീട് യൂത്ത് ഗാതറിങ് സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 9 ഞായറാഴ്ച വൈകിട്ട് 3ന് സ്നേഹവീട്ടിൽ നടക്കുന്ന പരിപാടി ബ്ലോഗർ ശരത്കുമാർ പെരുമ്പള ഉദ്ഘാടനം ചെയ്യും.
സ്നേഹവീടിന്റെ വിവിധ പ്രവർത്തനങ്ങളിൽ യുവജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനും പുതിയ പ്രവർത്തനങ്ങൾക്ക് രൂപം നൽകുന്നതിനുമാണ് യൂത്ത് ഗാതറിങ് സംഘടിപ്പിക്കുന്നത്. കോർഡിനേറ്റർമാർ: രാജേഷ് സ്കറിയ, രധീഷ് അമ്പലത്തറ.
What's Your Reaction?