ആശാലതയുടെ മരണം: കളക്ടറേറ്റ് ഉപരോധിച്ച ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ കേസ്

Aug 11, 2026 - 10:17
 0
ആശാലതയുടെ മരണം: കളക്ടറേറ്റ് ഉപരോധിച്ച ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ കേസ്

കാസർകോട്: കളക്ടറേറ്റിലെ ഉദ്യോഗസ്ഥയായ ആശാലതയുടെ മരണവുമായി ബന്ധപ്പെട്ട് കളക്ടറേറ്റ് ഉപരോധിച്ച ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ വിദ്യാനഗർ പോലീസ് കേസെടുത്തു.

ഉദ്യോഗസ്ഥ പീഡനമാണ് ആശാലതയുടെ മരണത്തിന് കാരണമായതെന്നും സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ കളക്ടറേറ്റ് ഉപരോധിച്ചത്.

ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട്, നേതാക്കളായ പ്രദീപ്, സുഭാഷ്, ഗിനിഷ് വെള്ളിക്കോത്ത്, അഭിലാഷ്, വിജേഷ് എന്നിവരടക്കം കണ്ടാൽ തിരിച്ചറിയാവുന്ന നിരവധി പേർക്കെതിരെയാണ് പോലീസ് കേസെടുത്തത്.

What's Your Reaction?

like

dislike

love

funny

angry

sad

wow