ഇ കെ നായനാർ ദിനത്തിൽ അനുസ്മരണ സംഗമം സംഘടിപ്പിച്ചു
മടിക്കൈ: മടിക്കൈ മുണ്ടോട്ട് ദേശാഭിമാനി വായനശാല & ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ ഹോസ്ദുർഗ് താലൂക്ക് ലൈബ്രറി കൗൺസിലിന്റെ വായന പരിപോഷണ പദ്ധതിയായ ‘വായനവെളിച്ചം വായന കളരി’യുടെ 12-ാമത് കൂടിച്ചേരൽ സംഘടിപ്പിച്ചു.
മഹാനായ കമ്യൂണിസ്റ്റ് വിപ്ലവകാരിയും മുൻ മുഖ്യമന്ത്രിയുമായ ഇ കെ നായനാർ ദിനാചരണത്തിന്റെ ഭാഗമായി അദ്ദേഹത്തെ അനുസ്മരിക്കുന്ന പരിപാടിയും നടന്നു. നായനാരുടെ ആത്മകഥ ഒളിവുകാലസമൃതികൾ പുസ്തകം കുട്ടികൾ വായിച്ചു.
കെ വി അജിത ടീച്ചർ അനുസ്മരണ പ്രഭാഷണം നടത്തി. വായനശാല പ്രസിഡൻ്റ് എം സതീശൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ സത്യൻ സ്വാഗതം പറഞ്ഞു. ലൈബ്രേറിയൻ സുശീല എ കെ നന്ദി രേഖപ്പെടുത്തി.
What's Your Reaction?