ഉദുമയിൽ ടിപ്പർ ലോറി ഇടിച്ച് വാർപ്പ് മേസ്ത്രി മരിച്ചു

Jun 23, 2026 - 09:09
 0
ഉദുമയിൽ ടിപ്പർ ലോറി ഇടിച്ച് വാർപ്പ് മേസ്ത്രി മരിച്ചു

ഉദുമ: ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന വാർപ്പ് മേസ്ത്രി ടിപ്പർ ലോറി ഇടിച്ച് മരിച്ചു. ഉദുമയിലും പരിസര പ്രദേശങ്ങളിലും കോൺക്രീറ്റ് നിർമാണ മേഖലയിലെ സജീവ സാന്നിധ്യമായ വെണ്ണീര്‍ കുഞ്ഞിരാമൻ (65) ആണ് മരിച്ചത്.

ഇന്ന് രാവിലെ ഏഴ് മണിയോടെ പള്ളത്ത് ധനലക്ഷ്മി ബാങ്ക് പരിസരത്തുവെച്ചാണ് അപകടം നടന്നത്. ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെയാണ് ടിപ്പർ ലോറി ഇടിച്ച് അപകടം സംഭവിച്ചതെന്ന് വിവരം. മൃതദേഹം തുടർനടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി. ഭാര്യ: സുമതി. മൂന്ന് മക്കളുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow