എഴുത്തും വായനയും മനുഷ്യ നന്മയ്ക്ക്; രാധാകൃഷ്ണൻ പെരുമ്പള
അമ്പലത്തറ: എഴുത്തും വായനയും അത്യന്തികമായി മനുഷ്യനന്മയെ ഉണർത്തുന്നതായിരിക്കണമെന്ന് പ്രശസ്ത എഴുത്തുകാരൻ രാധാകൃഷ്ണൻ പെരുമ്പള പറഞ്ഞു. പുസ്തകങ്ങൾ സാമൂഹ്യ മാറ്റത്തിനുള്ള ചാലകശക്തിയാകുന്നിടത്താണ് സാമൂഹ്യ മുന്നേറ്റത്തിന് വഴിയൊരുങ്ങുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്നേഹം വായനശാല & ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ സ്നേഹവീട്ടിൽ നടന്ന ജില്ലാതല ക്വിസ് മത്സരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വായനശാല പ്രസിഡന്റ് വി. നാരായണൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ വേണുഗോപാൽ ചണ്ണംകുളം, എം. രാഘവൻ, പി.വി. ദിനിൽ, കെ. നിമിത, പ്രസീത പൊള്ളക്കട എന്നിവർ സംസാരിച്ചു.
വായനശാല സെക്രട്ടറി എം. മനീഷ് സ്വാഗതം പറഞ്ഞു. രമ്യ കോട്ടപ്പാറ നന്ദി രേഖപ്പെടുത്തി.
മത്സരത്തിൽ രാജൻ അമ്പലത്തറ ഒന്നാം സമ്മാനം നേടി. അനിൽ വെള്ളരിക്കുണ്ട് രണ്ടാം സ്ഥാനവും അൻവിത് മൂന്നാം സ്ഥാനവും നേടി.
മുനീസ അമ്പലത്തറ വിജയികൾക്കുള്ള സമ്മാന വിതരണം നടത്തി.
What's Your Reaction?