എൻ അമ്പു അനുസ്മരണം
ചായ്യോം: സിപിഎം മുൻ കിനാനൂർ ലോക്കൽ കമ്മിറ്റി അംഗവും കർഷകസംഘം നീലേശ്വരം ഏരിയ കമ്മിറ്റി അംഗവുമായിരുന്ന മാനൂരിലെ എൻ അമ്പുവിന്റെ പത്താം ചരമവാർഷിക ദിനം സിപിഎം മാനൂരി ബ്രാഞ്ചിന്റെ നേതൃത്വത്തിൽ നടത്തി. അനുസ്മരണ പൊതുയോഗം സിപിഎം നീലേശ്വരം ഏരിയ സെക്രട്ടറി എം രാജൻ ഉദ്ഘാടനം ചെയ്തു. വിജിനേഷ് പി ടി അധ്യക്ഷനായി. കിനാനൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ കുമാരൻ,ലോക്കൽ കമ്മിറ്റി അംഗങ്ങളായ വി കുഞ്ഞിരാമൻ, എം സുരേന്ദ്രൻ, എൻ വി സുകുമാരൻ, ജയശ്രീ ടി ടി എന്നിവർ സംസാരിച്ചു. വി വി നാരായണൻ സ്വാഗതം പറഞ്ഞു.
What's Your Reaction?