കക്കാട്ട് സ്കൂൾ പ്രവേശനോത്സവം; പഠനോപകരണങ്ങൾ നൽകി ഗിരിമ പുരുഷ സ്വയം സഹായ സംഘം

Jun 1, 2026 - 20:17
 0
കക്കാട്ട് സ്കൂൾ പ്രവേശനോത്സവം; പഠനോപകരണങ്ങൾ നൽകി ഗിരിമ പുരുഷ സ്വയം സഹായ സംഘം

മടിക്കൈ: കക്കാട്ട് ഗവ. ഹയർസെക്കൻഡറി സ്കൂളിലെ പ്രവേശനോത്സവം പി.ടി.എ പ്രസിഡന്റ് പി.വി. രാമകൃഷ്ണന്റെ അധ്യക്ഷതയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സുജാത ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ സി.വി. ശാന്തിനി, പ്രിൻസിപ്പൽ ഷീല, എസ്.എം.സി ചെയർമാൻ ടി.വി. ലതീഷ്, മദർ പി.ടി.എ പ്രസിഡന്റ് ബി. പ്രസീത, സീനിയർ അസിസ്റ്റന്റ് എം.കെ. പ്രസാദ്, ശാലിനി ടീച്ചർ എന്നിവർ സംസാരിച്ചു.

സീമ ആർ. നായർ സൈബർ സുരക്ഷാ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഹെഡ്മാസ്റ്റർ എം.കെ. ഈശ്വരൻ സ്വാഗതവും ദീപക് നന്ദിയും രേഖപ്പെടുത്തി.

പുതുതായി പ്രവേശനം നേടിയ വിദ്യാർഥികൾക്ക് ബങ്കളം ഗരിമപുരുഷ സ്വയം സഹായ സംഘം പഠനോപകരണങ്ങൾ വിതരണം ചെയ്തു. വിതരണം നീലേശ്വരം എസ്.ഐ അജിത നിർവഹിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow