കനത്തമഴ; വീടിന്റെ മുൻഭാഗം വിണ്ടുകീറി, കുടുംബത്തെ മാറ്റിപ്പാർപ്പിച്ചു

Aug 2, 2026 - 13:51
 0
കനത്തമഴ; വീടിന്റെ മുൻഭാഗം വിണ്ടുകീറി, കുടുംബത്തെ മാറ്റിപ്പാർപ്പിച്ചു

പാണത്തൂർ: കനത്ത മഴയെ തുടർന്ന് പാണത്തൂർ പരിയാരത്ത് വീടിന്റെ മുൻഭാഗം വിണ്ടുകീറി അപകടാവസ്ഥയിലായി. പരിയാരത്തെ കൂട്ടിയാനിക്കൽ ഓമന ജോസഫിന്റെ വീടിന്റെ മുൻവശമാണ് വലിയ രീതിയിൽ തകർച്ച നേരിട്ടത്.

വീടിന്റെ സിറ്റൗട്ടിനോട് ചേർന്നുള്ള ഭാഗം വലിയ വിള്ളലോടെയാണ് നിലകൊള്ളുന്നത്. വീടിന് താഴെയുള്ള മണ്ണ് ഇടിഞ്ഞുപോയതും അപകടഭീഷണി വർധിപ്പിച്ചിട്ടുണ്ട്. തുടർന്നുണ്ടാകാവുന്ന അപകടസാധ്യത കണക്കിലെടുത്ത് വീട്ടുകാരെ ശനിയാഴ്ച രാത്രി തന്നെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റിപ്പാർപ്പിച്ചു.

വീടിന് സമീപം അപകടകരമായി നിൽക്കുന്ന മരങ്ങൾ അടിയന്തരമായി മുറിച്ചുമാറ്റണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു. സ്ഥലം സന്ദർശിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ പഞ്ചായത്ത് അധികൃതർ അടിയന്തരമായി ഇടപെടണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

What's Your Reaction?

like

dislike

love

funny

angry

sad

wow