കളഞ്ഞു കിട്ടിയ സ്വർണാഭരണം തിരിച്ചേൽപ്പിച്ച് ചുമട്ടുതൊഴിലാളികൾ മാതൃകയായി

Jan 10, 2026 - 13:46
 0
കളഞ്ഞു കിട്ടിയ സ്വർണാഭരണം തിരിച്ചേൽപ്പിച്ച് ചുമട്ടുതൊഴിലാളികൾ  മാതൃകയായി

കാഞ്ഞങ്ങാട്: ജോലിക്കിടെ കളഞ്ഞു കിട്ടിയ യുവതിയുടെ സ്വർണാഭരണം തിരിച്ചേൽപ്പിച്ച് ചുമട്ടുതൊഴിലാളികൾ. കോട്ടച്ചേരിയിലെ സി ഐ ടി യു തൊഴിലാളികളായ മധു, വിപിൻ, ഗംഗാധരൻ തുടങ്ങിയവരാണ് ആഭരണം പോലീസിൽ ഏൽപ്പിച്ചത്. ഇന്നലെ ജോലി സ്ഥലത്തുനിന്നും ഇവർക്ക് കളഞ്ഞുകിട്ടിയ മുക്കാൽ പവന്റെ സ്വർണ്ണ കൈ ചെയ്ൻ ഒട്ടും വൈകാതെ തന്നെ പോലീസിനെ ഏൽപ്പിക്കുകയും ഇന്ന് യഥാർത്ഥ ഉടമസ്ഥയെ കണ്ടെത്തി തിരികെ നൽകുകയും ചെയ്തു. കഴിഞ്ഞ ദിവസമാണ് ജോലിക്കിടയിൽ റോഡ് സൈഡിൽ നിന്നും ഇവർക്ക് സ്വർണ്ണം കിട്ടിയത്. പോലീസ് സ്റ്റേഷൻ നടന്ന ചടങ്ങിൽ വച്ചാണ് ഉടമസ്ഥയ്ക്ക് സ്വർണാഭരണം കൈമാറിയത്.

What's Your Reaction?

like

dislike

love

funny

angry

sad

wow