കാസർഗോഡ് സ്വദേശി അടിവാരത്ത് പ്ലാവില്‍ നിന്ന് വീണ് മരിച്ചു

Apr 2, 2026 - 02:02
 0
കാസർഗോഡ് സ്വദേശി അടിവാരത്ത് പ്ലാവില്‍ നിന്ന് വീണ് മരിച്ചു

കോഴിക്കോട്: അടിവാരത്ത് പ്ലാവില്‍ നിന്ന് വീണ് മദ്ധ്യവയസ്കന്‍ മരിച്ചു. കാസര്‍ക്കോട് നെക്രജെ സ്വദേശിയും നിലവില്‍ അടിവാരം മുപ്പതേക്കറയില്‍ താമസക്കാരനുമായ ഇബ്രാഹി(55)മാണ് മരിച്ചത്. ഇന്നലെ വൈകുന്നേരമായിരുന്നു അപകടം. സുഹൃത്തിന്റെ പറമ്പിലെ പ്ലാവില്‍ ഏണി ഉപയോഗിച്ച് കയറി ചക്കയിടുന്നതിനിടെ പിടിവിട്ട് താഴെ വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇബ്രാഹിമിനെ ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

What's Your Reaction?

like

dislike

love

funny

angry

sad

wow