കാർ ബൈക്കിലിടിച്ച് അച്ഛനും മകനും പരിക്ക്

Feb 11, 2026 - 21:18
 0
കാർ ബൈക്കിലിടിച്ച് അച്ഛനും മകനും പരിക്ക്

മടിക്കൈ: പോക്കറ്റ് റോഡിൽ നിന്നും ഓടിച്ചു കയറ്റിയ കാറിടിച്ച് ബൈക്ക് യാത്രക്കാരായ അച്ഛനും മകനും പരിക്കേറ്റു. മടിക്കൈ പൂത്തക്കാൽ നീരളിയിലെ നാരായണന്റെ മകൻ കെ എം സതീശൻ(43), മകൻ ആരുഷ്(12) എന്നിവർക്കാണ് പരിക്കേറ്റത്. കഴിഞ്ഞദിവസം ബങ്കളം ഭാഗത്ത് നിന്നും പൂത്തക്കാൽ ഭാഗത്തേക്ക് പോവുകയായിരുന്ന ഇവർ സഞ്ചരിച്ച ബൈക്കിൽ ഇടവഴിയിൽ നിന്നും മുന്നറിയിപ്പില്ലാതെ ഓടിച്ചു കയറ്റിയ കെഎൽ 60 ടി 6116 നമ്പർ കാർ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചു വീണാണ് ഇരുവർക്കും പരിക്കേറ്റത്. സംഭവത്തിൽ കാർ ഓടിച്ചയാൾക്കെതിരെ നീലേശ്വരം പോലീസ് കേസെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow