കേരള പ്രവാസി സംഘം സംസ്ഥാന സമ്മേളനത്തിന് തിരൂരിൽ തുടക്കം
തിരൂർ: കേരള പ്രവാസി സംഘം ഏഴാം സംസ്ഥാന സമ്മേളനത്തിന് തിരൂരിൽ പ്രവാസി സെമിനാറോടെ തുടക്കമായി. സമ്മേളനത്തിന്റെ ഭാഗമായി പ്രവാസി സംഘം സ്ഥാപക ഭാരവാഹിയായിരുന്ന ആലത്തിയൂർ സൈനുദ്ധീൻ ബാവ ഹാജിയുടെ വസതിയിൽനിന്ന് സംഘാടക സമിതി വൈസ് ചെയർമാൻ സി. കെ. കൃഷ്ണദാസ് പതാക ഏറ്റുവാങ്ങി. തുടർന്ന് ഉസ്മാൻ പൂളക്കോട് ക്യാപ്റ്റനും കെ. ടി. ഒ. ശിഹാബ് വൈസ് ക്യാപ്റ്റനുമായ പതാകജാഥ ടൗൺ ഹാളിലെത്തി. പ്രവാസി സംഘം സംസ്ഥാന പ്രസിഡന്റ് അഡ്വ. ഗഫൂർ പി. ലില്ലീസ് പതാക ഏറ്റുവാങ്ങി.
തിരൂർ ടൗൺ ഹാളിൽ നടന്ന ‘പ്രവാസം, മാറുന്ന മുഖം – പ്രവാസി ജീവിതങ്ങളുടെ ഭാവി’ എന്ന വിഷയത്തിലുള്ള സെമിനാർ മുൻ മന്ത്രിയും സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ പി. എ. മുഹമ്മദ് റിയാസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രവാസി സംഘം സംസ്ഥാന പ്രസിഡന്റ് അഡ്വ. ഗഫൂർ പി. ലില്ലീസ് അധ്യക്ഷനായി.
തിരൂർ നഗരസഭാ ചെയർപേഴ്സൺ കീഴേടത്തിൽ ഇബ്രാഹിം ഹാജി, മുൻ മന്ത്രി ഡോ. കെ. ടി. ജലീൽ, മുൻ ജനറൽ സെക്രട്ടറി കെ. വി. അബ്ദുൾ ഖാദർ എന്നിവർ വിഷയാവതരണം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി ബാദുഷ കടലുണ്ടി, ട്രഷറർ കെ. സി. സജീവ് തൈക്കാട്, അഡ്വ. പി. ഹംസക്കുട്ടി എന്നിവർ പങ്കെടുത്തു. ടി. ഷാജി സ്വാഗതവും സി. പി. റസാഖ് നന്ദിയും പറഞ്ഞു. തുടർന്ന് കലാപരിപാടികൾ അരങ്ങേറി.
What's Your Reaction?