കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്സ് യൂണിയൻ; പരിസ്ഥിതി ദിനം ആചരിച്ചു
കോടോം-ബേളൂര്‍: കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്സ് യൂണിയന്റെ ആഭിമുഖ്യത്തില്‍ പനങ്ങാട് സരസ്വതി എ എല്‍ പി സ്കൂളില്‍ വെച്ച് പരിസ്ഥിതിദിനം ആചരിച്ചു. ഒന്നാം ക്ലാസ് വിദ്യാര്‍ഥിനി ദിയാ രാജ് വൃക്ഷത്തൈ നട്ടു. റിട്ട പ്രധാനാധ്യാപകന് ജോയിസ് ജോസഫ് പരിസ്ഥിതി അവബോധ ക്ലാസ് എടുത്തു.
പ്രധാനാധ്യാപിക പി പ്രീത, ഭാനുമതി പി, ജയശ്രീ പി, ശ്യാമള വളാപ്പാടി എന്നിവര്‍ സംസാരിച്ചു. യൂണിറ്റ് പ്രസിഡന്റ് പി ഗോപി അധ്യക്ഷതവഹിച്ചു. സെക്രട്ടറി മേഴ്സി എം ടി സ്വാഗതവും, ട്രഷറര്‍ നാരായണന് അമ്പലത്തറ നന്ദിയും പറഞ്ഞു. ഹരിത സേനാംഗങ്ങളെയും വിദ്യാലയത്തില്‍ മാതൃകാ പരിസ്ഥിതി പ്രവര്‍ത്തനം നടത്തിയ അശ്വന്ത് മുരളി, വിവേക് എന്നിവരെയും ആദരിച്ചു.
What's Your Reaction?